ഇന്ത്യയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്റര്‍നെറ്റും സാറ്റലൈറ്റും ഉണ്ടായിരുന്നുവെന്ന പ്രസ്താവനയെ പരിഹസിക്കുന്നവര്‍ ഇടുങ്ങിയ ചിന്താഗതിക്കാരെന്ന് ത്രിപുര മുഖ്യ.മന്ത്രി ബിപ്ലബ് കുമാര്‍.’ഇവര്‍ സ്വന്തം രാജ്യത്തെ ചെറുതായി കണ്ട് മറ്റുള്ള രാജ്യങ്ങളെ വലുതായി കാണുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
‘ഈ രാജ്യത്ത് മഹാഭാരതത്തില്‍ യുദ്ധത്തിന്റെ വിവരണം സഞ്ജയന് ധൃതരാഷ്ട്രര്‍ക്ക് പറഞ്ഞ് കൊടുത്തിരുന്നു. ഇതിനര്‍ത്ഥം ഇവിടെ സാങ്കേതിക വിദ്യയുണ്ടായിരുന്നു. ഇന്റര്‍നെറ്റും സാറ്റലൈറ്റും ഉണ്ടായിരുന്നു.’-എന്നിങ്ങനെയായിരുന്നു ബിപ്ലബ് പറകുമാറിന്റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയാണ് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ (എന്‍.ഐ.സി) ഉപയോഗിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത് യൂറോപ്പ് കാരാണെന്ന് അവര്‍ വാദിക്കുന്നുണ്ടെങ്കിലും സത്യത്തില്‍ ആ സാങ്കേതിക വിദ്യ നമ്മുടേതാണെന്നും ബിപ്ലബ് പറഞ്ഞു. ‘എന്റെ രാജ്യം സംസ്കാരത്തില്‍ ശ്രേഷ്ഠമാണ്.’-ബിപ്ലബ് കൂട്ടിച്ചേര്‍ത്തു.
ഇത്തരം അത്യാധുനിക സാങ്കേതിക വിദ്യകള്‍ നിലവിലുണ്ടായിരുന്ന രാജ്യത്ത് ജനിക്കാന്‍ സാധിച്ചതില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്നും ബിപ്ലബ് ദേബ് പറഞ്ഞു. സാങ്കേതിക വിദ്യയില്‍ മുന്നില്‍ നില്ക്കുന്നവര് എന്ന് പറയപ്പെടുന്ന രാജ്യങ്ങള്‍ അവരുടെ സാങ്കേതിക വിദ്യ മെച്ചപ്പെടുത്താന്‍ ഇന്ത്യക്കാരെയാണ് ആശ്രയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ത്രിപുരയെ ഒരു മാതൃകാ സംസ്ഥാനമായി മൂന്ന് കൊല്ലം കൊണ്ട് വികസിപ്പിച്ചെടുക്കാനുള്ള പദ്ധതിയുമായിട്ടാണ് ഇവിടുത്തെ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
Discussion about this post