പേപ്പര്‍ നോക്കാതെ 15 മിനിറ്റ് പോലും തികച്ച് സംസാരിക്കാനാവാത്ത രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ വെല്ലുവിളിക്കുന്നത് ഒരു തമാശയായിട്ടാണ് തോന്നുന്നതെന്ന് യു.പിയിലെ ബി.ജെ.പി വക്താവ് രാകേഷ് ത്രിപാഠി പറഞ്ഞു. ലോകം മൊത്തം ചുറ്റുന്ന പ്രധാനമന്ത്രിക്ക് 15 മിനിറ്റ് പോലും ലോക് സഭയില്‍ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ നേരിടാനാവില്ലായെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
“രാഹുല്‍ ഗാന്ധി എല്ലാ പോതു പരിപാടികളിലും പേപ്പര്‍ നോക്കിയാണ് സംസാരിക്കുന്നത്. കോണ്‍ഗ്രസ് തന്നെയാണ് പാര്‍ലമെന്റിന്റെ സുഖമമായി നടത്തിപ്പിന് തടസ്സം നില്‍ക്കുന്നത്.” ത്രിപാഠി പറഞ്ഞു.
ഇതുകൂടാതെ രാഹുലിന്റെ മണ്ഡലമായ അമേഥിയില്‍ വികസനം വരാത്തതും ത്രിപാഠി ചൂണ്ടിക്കാട്ടി. “ചില വിദ്യാര്‍ത്ഥികള്‍ യു.പിയിലെ വികസനത്തിനെപ്പറ്റി ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ രാഹുല്‍ മോദിയെയും യോഗി ആദിത്യനാഥിനെയും പഴിചാരി. എന്നാല്‍ അമേഥി റായ് ബറേലി എന്നീ മണ്ഡലങ്ങളെ ഏറ്റവും കൂടുതല്‍ തവണ പ്രതിനിധീകരിച്ചത് കോണ്‍ഗ്രസ് ആണ്. എന്നിട്ടും എന്ത് കൊണ്ട് ഇവിടെ വികസനം വരുന്നില്ലായെന്ന് രാഹുല്‍ ഉത്തരം പറയണം. ബി.ജെ.പി ഭരണത്തില്‍ വന്നതിന് ശേഷമാണ് ഇവിടങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ തുടങ്ങിയത്.” ത്രിപാഠി കൂട്ടിച്ചേര്‍ത്തു.
എത്ര തവണ രാഹുല്‍ ഗാന്ധി തന്റെ മണ്ഡലത്തിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെയോ മുഖ്യമന്ത്രിയെയോ കാണുകയോ കത്ത് എഴുതുകയോ ചെയ്തിട്ടുണ്ടെന്നും ത്രിപാഠി ചോദിച്ചു.
Discussion about this post