തിരുവനന്തപുരം; സമൂഹമാധ്യമങ്ങള്‍ വഴി ആഹ്വാനം നല്കിയ ഹര്‍ത്താലിന്റെ മറവില്‍ അക്രമങ്ങള്‍ നടത്തി അഴിഞ്ഞാടിയവര്‍ക്കെതിരെ പോക്സോ നിയമപ്രകാരവും കേസെടുക്കാന്‍ നിര്‍ദേശം. കൊല്ലപ്പെട്ട കുട്ടിയുടെ പേര് പരസ്യമാക്കിയതിനാണു പ്രതികള്‍ക്കെതിരെ പോക്സോ നിയമം കൂടി ചുമത്താന്‍ ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയത്.
മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രവും പേരുമുളള പ്ലക്കാര്ഡുകളോട് കൂടിയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തിയത്. വാഹനങ്ങളെയും വഴിയാത്രക്കാരെയും ആക്രമിച്ച സംഭവത്തിലും സ്ഥാപനങ്ങള്‍ കൊളളയടിച്ച കേസിലുമായി അറസ്റ്റിലായ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post