ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിനെതിരെ സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് രംഗത്ത്. ജന്ദര്‍ മന്ദിറില്‍ നടന്ന ഭൂമി ഏറ്റെടുക്കല്‍ നിമയത്തിനെതിരായ പ്രതിഷേധത്തില്‍ സ്വദേശി ഡാഗരണ്‍ മഞ്ച് അണിനിരന്നു.
ബില്‍ കര്‍ഷകവിരുദ്ധവും, പാവപ്പെട്ടവര്‍ക്ക് എതിരുമാണെന്ന് സംഘടന ആരോപിക്കുന്നു. ആര്‍എസ്എസ് നേതാവ് ദീനദയാല്‍ ഉപാധ്യായയുടെ ആശയങ്ങള്‍ക്ക് എതിരാണ് പല കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍. സാമ്പത്തിക-രാഷ്ട്രീയ വികേന്ദ്രീകരണമാണ് സ്വദേശിയുടെ നിലപാടെന്ന് പാര്‍ട്ടി ചിന്തകന്‍ കെ.എന്‍ ഗോവിന്ദാചാര്യ പറയുന്നു.
ഭൂമി ഏറ്റെടുക്കല്‍ നിയമം കര്‍ഷക വിരുദ്ധമാണെന്ന നിലപാടാണ് സ്വദേശി ജാഗരണ്‍ മഞ്ചിനും, ഭാരതീയ മസ്ദൂര്‍ സംഘം പോലുള്ള സംഘടനകള്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി ഏറ്റെടുക്കുന്നതിനും ഭക്ഷ സുരക്ഷയ്ക്കും വേണ്ടിയുള്ള നിലപാടുകളില്‍ ജനങ്ങളുടെ അഭിപ്രായം പരിഗണിയ്ക്കണമെന്ന് മഞ്ച് ദേശീയ കോ കണ്‍വീനര്‍ അശ്വനി മഹാജന്‍ ആവശ്യപ്പെട്ടു.
തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിയ്ക്കാത്ത പക്ഷം എന്‍ഡിഎ സര്‍ക്കാരിനെതിരെ ജനകീയ ബോധവത്ക്കരണം നടത്തുമെന്നും സ്വദേശി ജാഗരണ്‍ മഞ്ച് മുന്നറിയിപ്പ് നല്‍കി.
Discussion about this post