വിദേശ വനിതയെ കാണതായതില് ചികിത്സയ്ക്കെത്തിയ സ്ഥാപനത്തിനെതിരെ ആരോപണമുന്നയിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന് . കേരള പോലിസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ലിഗയുടെ സഹോദരി ഇലീസ് നിരവധി തവണ പരാതിയുമായി രംഗത്തെത്തിയിരുന്നു. ലിഗയെ കാണതായതിനെ തുടര്‍ന്ന് ഇലീസ് കേരള ഹൈക്കോടതിയെയും സമീപിച്ചിരുന്നു. കാര്യക്ഷമമായ അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശം നല്കിയ കേസില്‍ തികഞ്ഞ ഉദാസീനതയാണ് സംസ്ഥാന പോലിസ് കാണിച്ചതെന്നും സഹോദരി പരാതി ഉന്നയിച്ചിരുന്നു.
കോവളത്തുവെച്ചാണ് ലിഗയെ കാണാതായതായി പോലിസ് റിപ്പോര്‍ട്ട്. അവസാനമായി ലിഗയെ കണ്ടു എന്നു പറയുന്ന ഓട്ടോറിക്ഷ ഡ്രൈവറുടെ മൊഴിയുമായി പോലിസ് കോടതിയിലെത്തിയിരുന്നു . ഇതില്‍ ലിഗ അവസാനമായി കാണുമ്പോള്‍ വിഷമത്തിലായിരുന്നുവെന്നും ആത്മഹത്യാ സാധ്യത തള്ളിക്കളയാനാകില്ലെന്നുമുള്ള വിചിത്രവാദമാണ് പോലിസ് കോടതിയില്‍ ഉന്നയിച്ചത്.
ലിഗയുടെ മൃതദേഹം കണ്ടെടുത്തതിനുശേഷം കൊലപാതകമാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സഹോദരി ഇലീസ്. ഈ സാഹചര്യത്തില്‍ മന്ത്രിയുടെ ഫേസ് ബുക്ക് തെറ്റിദ്ധാരണയുളവാക്കുന്നതും
വിഷയം ശ്രദ്ധതിരിച്ചുവിടുകയുമാണെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നു വന്ന ആരോപണം.
https://www.facebook.com/kadakampally/posts/1865740226804232
Discussion about this post