ഡല്‍ഹി: ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിക്ക് എഎപി പാര്‍ട്ടിയുടെ സ്ഥാപക നേതാവ് ശാന്തി ഭൂഷണിന്റെ പിന്തുണ. കിരണ്‍ ബേദി സത്യസന്ധവും കാര്യപ്രാപ്തിയുള്ളതുമായ ഭരണം കാഴ്ചവെക്കാനാണ് കൂടുതല്‍ സാധ്യതയെന്ന് ശാന്തിഭൂഷണ്‍ പറഞ്ഞു. എന്നാല്‍ ശാന്തിഭൂഷന്റെ അഭിപ്രായം വ്യക്തിപരം മാത്രമാമെന്നും പാര്‍ട്ടിയുടേതല്ലെന്നും എഎപി അറിയിച്ചു.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കിരണ്‍ ബേദിയെ തെരഞ്ഞെടുത്തത് ബിജെപിയുടെ ഗംഭീര നീക്കമായിരുന്നെന്നും അണ്ണാ ഹസാരെയുടെ പ്രക്ഷോഭ കാലം മുതല്‍ തന്നെ കിരണ്‍ ബേദിയെ അടുത്തറിയാമെന്നും ശാന്തി ഭൂഷണ് പറഞ്ഞു.കിരണ്‍ ബേദി മികച്ച ഭരണം കാഴ്ച്ച വെയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.രാഷ്ട്രീയത്തില്‍ ചേരാനുള്ള കിരണ്‍ ബേദിയുടെ തീരുമാനം അനുചിതമായിരുന്നു. അഴിമതി വിരുദ്ധ പോരാളിയായതു കൊണ്ടു തന്നെ കിരണ്‍ ബേദി മുഖ്യമന്ത്രിയാകുന്നതില്‍ എഎപിക്ക് സന്തോഷമായിരിക്കും. അരവിന്ദ് കെജരിവാളിന് ഏറ്റവും ഉചിതമായ എതിരാളിയാണ് കിരണെന്നും ശാന്തി ഭൂഷണ് കൂട്ടിച്ചേര്‍ത്തു.
അരവിന്ദ് കെജരിവാളിനും മകന് പ്രശാന്ത് ഭൂഷണുമൊപ്പം ആം ആദ്മി പാര്‍ട്ടി രൂപീകരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ആളാണ് ശാന്തിഭൂഷണ്‍. അഴിമതിക്കെതിരായി 2011ല്‍ അണ്ണ ഹസാരെയുടെ പ്രക്ഷോഭത്തില്‍ കെജ്രിവാളിനും കിരണ്ബേദിക്കുമൊപ്പം ചേര്‍ന്ന് ശാന്തി ഭൂഷണ് പ്രവര്‍ത്തിച്ചിരുന്നു.
അതേസമയം ശാന്തി ഭൂഷണിന്റെ പ്രസ്താവനയ്ക്കെതിരെ കെജ്രിവാളും പാര്‍ട്ടി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post