ബി.ജെ.പിയെ തോല്പ്പിക്കാനായി വേണ്ടി വന്നാല്‍ കോണ്‍ഗ്രസിനെ തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും പിന്തുണയ്ക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. ഇതേപ്പറ്റിയുള്ള പാര്‍ട്ടി കോണ്‍ഗ്രസ് തീരമാനത്തില്‍ ഒരു സംശയവും വേണ്ടായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ബദല്‍ നിലപാട് തള്ളിയിരുന്നെങ്കില്‍ താന്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ പോയേനെ എന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ പാര്‍ട്ടിക്ക് ശക്തി കുറഞ്ഞിരിക്കുന്ന സ്ഥലങ്ങളില്‍ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യാന്‍ ജനങ്ങളോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സീതാറാം യെച്ചൂരിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുവെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറിയായ സുധാകര്‍ റെഡ്ഡി അറിയിച്ചു.
Discussion about this post