തൃശൂര്‍:പൂരത്തിന് പതിവ് പോലെ വെടിക്കെട്ട് നടത്താമെന്ന് കളക്ടര്‍ എക്സ്പ്ലോസീവ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. കഴിഞ്ഞ ദിവസം നടന്ന സാമ്പിള്‍ വെടിക്കെട്ടിനിടെ അമിട്ട് താഴെ വീണ് പൊട്ടി അപകടമുണ്ടായിരുന്നു. ഇത് വെടിക്കെട്ട് അനുമതിക്ക് പ്രതിസന്ധിയാവുകയായിരുന്നു.
പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിനിടെ അമിട്ട് നിലത്തുവീണ് പൊട്ടി ആറു പേര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ദേവസ്വം സ്വെകട്ടറിയോടു ജില്ലാ കളക്ടര്‍ വിശദീകരണം തേടിയിരുന്നു. വെടിക്കെട്ട് അവശിഷ്ടങ്ങളില്‍നിന്ന് അനുവദനീയമല്ലാത്ത പ്ലാസ്റ്റിക് ഷെല്ലുകള്‍ കണ്ടെത്തിയതിലായിരുന്നു വിശദീകരണം തേടിയത്.
Discussion about this post