തൃശ്ശൂർ: പോലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയ്ക്കെതിരെ ലൈംഗികാതിക്രമം. ആംഡ് പോലീസ് ഇൻസ്പെക്ടർക്കെതിരെയാണ് വനിതാ ഉദ്യോഗസ്ഥയുടെ പരാതി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. പരാതിയിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പരാതി സത്യമാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്.
രാമവർമ്മപുരം പോലീസ് അക്കാദമിയിലാണ് സംഭവം. കഴിഞ്ഞ ആഴ്ചയായിരുന്നു ഇൻസ്പെക്ടർ വനിതാ ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയത്. ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ശേഷം ലൈംഗിക താത്പര്യത്തോടെ സംസാരിക്കുകയായിരുന്നു. പിന്നീടുള്ള ദിവസങ്ങളിലും ഇത് ആവർത്തിച്ചു. എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ ഇൻസ്പെക്ടർ മോശമായി പെരുമാറി. ഇതോടെയാണ് ഉദ്യോഗസ്ഥ പരാതി നൽകിയത്.
അക്കദമി ഡയറക്ടർക്ക് മുൻപാകെ നൽകിയ പരാതിയിൽ ആഭ്യന്തര സമിതി ആയിരുന്നു അന്വേഷണം നടത്തിയത്. പരാതി തെളിഞ്ഞ പശ്ചാത്തലത്തിൽ ഇൻസ്പെക്ടർരക്കെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കും. പരാതി വിയ്യൂർ പോലീസിന് കൈമാറാനും ആലോചനയുണ്ട്.
Discussion about this post