ഡബ്ലിൻ: ആകാശച്ചുഴിയിൽപെട്ട് ഖത്തർ എയർവേഴ്സ്. ആറ് വിമാന ജീവനക്കാർ ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. ദോഹയിൽ നിന്ന് ലണ്ടനിലേക്ക് പറന്ന ഖത്തർ എയർവേയ്സ് ഫ്ലൈറ്റ് QR017 ലാണ് ആകാശചുഴിയെ തുടർന്ന് പ്രക്ഷുബ്ധാന്തരീക്ഷം ഉണ്ടായത്.
വിമാനം അപകടത്തിൽപെട്ട സംഭവം ഡബ്ലിൻ എയർപോർട്ട് അധികൃതർ എക്സിലൂടെ സ്ഥിരീകരിച്ചു. തുർക്കിക്ക് മുകളിലൂടെ പറക്കുന്നതിനിടെയാണ് വിമാനം ആകാശച്ചുഴിയിൽ പെട്ടതെന്നും അധികൃതർ വ്യക്തമാക്കി. ആറ് യാത്രക്കാർക്കും ആറ് വിമാന ജീവനക്കാർക്കുമാണ് പരിക്കേറ്റതെന്നും അവർ അറിയിച്ചു.
“ദോഹയിൽ നിന്നുള്ള ഖത്തർ എയർവേയ്സ് ഫ്ലൈറ്റ് QR017 ഞായറാഴ്ച 13.00 ന് മുമ്പ് ഡബ്ലിൻ എയർപോർട്ടിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനത്തിലുണ്ടായ പ്രക്ഷുബ്ധാവസ്ഥയിൽ 6 യാത്രക്കാർക്കും, 6 ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. പോലീസും, ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെൻറും, വിമാനത്താവളം അധികൃതരും സംയുക്തമായി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു”, ഡബ്ലിൻ എയർപോർട്ട് പ്രസ്താവനയിൽ പറഞ്ഞു.
അഞ്ച് ദിവസം മുൻപാണ് ലണ്ടനിൽനിന്ന് സിംഗപ്പൂരിലേക്ക് പറന്ന സിംഗപ്പൂർ എയർലൈൻസ് സമാനമായ അപകടത്തിൽപെട്ടത്. ഈ സംഭവത്തിൽ.ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.അപകടത്തെത്തുടർന്ന് ബാങ്കോക്കിലെ രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം അടിയന്തിരമായി ലാൻഡു ചെയ്തു.
Discussion about this post