പിണറായി:പിണറായിയില്‍ മകളെയും മാതാപിതാക്കളെയുമടക്കം വിഷം നല്കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി സൗമ്യയെ തെളിവെടുപ്പിനായ് വീട്ടിലെത്തിച്ചു. പടന്നക്കരയിലെ വീട്ടിലാണ് ഇവരെ തെളിവെടുപ്പിന് കൊണ്ടുവന്നത്. കുറ്റം സമ്മതിച്ച സൗമ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് ഇന്നലെയാണ്. കൊലപാതകങ്ങളില്‍ സൗമ്യക്കു പുറമേ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സൗമ്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന് മൂന്ന് യുവാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സൗമ്യയുടെ മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്, കമല എന്നിവരും സൗമ്യയുടെ രണ്ടാമത്തെ മകള്‍ ഐശ്വര്യയും കഴിഞ്ഞ നാലുമാസത്തിനിടെ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. ഇവരെ താന്‍ കൊലപ്പെടുത്തുകയായുരുന്നെന്ന് ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ സൗമ്യ സമ്മതിച്ചു. സൗമ്യയുടെ മൂത്തമകള്‍ ആറുവര്‍ഷം മുന്നെയും മരണപ്പെട്ടിരുന്നു. മൂത്തമകളുടേത് സ്വാഭാവിക മരണമാണെന്നാണ് സൗമ്യ പോലീസിനോട് പറഞ്ഞത്. സൗമ്യക്ക് വിഷം എത്തിച്ച് നല്കിയ ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
Discussion about this post