2025ഓടെ ഇന്ത്യ 5 ലക്ഷം കോടി ഡോളര്‍ ആസ്തിയുള്ള ഒരു സമ്പദ്വ്യവസ്ഥയായി മാറുമെന്ന് സാമ്പത്തിക സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് . ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് 2007 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ഒരു ലക്ഷം കോടി ഡോളറില്‍ നിന്നും 2 ലക്ഷം കോടി ഡോളറായി വര്‍ദ്ധിച്ചിരുന്നു. ലോകബാങ്കിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ അവകാശവാദം.
2016-17 കൊല്ലത്തില്‍ ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് മുപ്പത്തിമൂവായിരം കോടി ഡോളര്‍ വര്‍ദ്ധിച്ചിരുന്നു. ഇത് ഫ്രാന്‍സിന്റെയും ജര്‍മ്മനിയുടെയും ആഭ്യന്തര വളര്‍ച്ചാ നിരക്ക് ചേര്‍ത്ത് വെച്ചതിനെക്കാള്‍ കൂടുതലാണ്. ഈ രണ്ട് രാജ്യങ്ങളുടെയും ആഭ്യന്തര വളര്‍ച്ചാ നിരക്ക്് മുപ്പത്തി രണ്ടായിരം കോടി ഡോളറാണ്. 2025ഓടെ 5 ലക്ഷം കോടി ഡോളര്‍ വരുന്ന സമ്പദ്വ്യവസ്ഥയായി മാറണമെങ്കില്‍ സാധനങ്ങള്‍ക്ക് ഇപ്പോഴത്തെ വിലയനുസരിച്ച് 9.7 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കണം. അതേസമയം രൂപയുടെ മൂല്യം കഴിഞ്ഞ 7 കൊല്ലം കൊണ്ട് എത്ര കുറഞ്ഞുവോ അത്രയും തന്നെ കുറയുകയാണെങ്കില്‍ ഇന്ത്യയ്ക്ക് 15.3 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കേണ്ടി വരും.
വളര്‍ച്ചാ നിരക്കിന്റെ കാര്യത്തില്‍ ബ്രസീല്‍, ജര്‍മ്മനി, ഫ്രാന്‍സ്, കാനഡ തുടങ്ങിയ രാജ്യങ്ങളെക്കാള്‍ മുന്നിലാണ് ഇന്ത്യ. യു.എസിന്റെ സമ്പദ്വ്യവസ്ഥയില് എഴുപത്തിയാറായിരം കോടി ഡോളര്‍ വര്‍ദ്ധനവാണ് 2016-17 കാലയളവില്‍ കൈവരിച്ചത്. ചൈനയുടെ കാര്യത്തില്‍ ഇത് എഴുപത്തിയൊന്പതിനായിരമാണ്.
Discussion about this post