ഇന്ത്യന്‍ പ്രതിരോധത്തിന് ഒരു നാഴികക്കല്ല് കൂടി ഇട്ടുകൊണ്ട് തേജസ് വിമാനം ബി.വി.ആര് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ലൈറ്റ് കോമ്പാറ്റ് എയര്‍ക്രാഫ്റ്റ് (എല്‍.സി.എ) വിഭാഗത്തില്‍ പെടുന്ന വിമാനമായ തേജസ് ഉപയോഗിച്ച് ഇന്നലെ ഗോവയിലായായിരുന്നു മിസൈല്‍ പരീക്ഷണം നടന്നത്. പരീക്ഷണം വിജയകരമായത് മൂലം തേജസ് വിമാത്തിന് അവസാന വട്ട ഓപ്പറേഷണല്‍ ക്ലിയറന്‍സ് ലഭിക്കാന്‍ എളുപ്പമാകും.
LCA Tejas Achieves Yet Another Milestone Towards FOC Certification https://t.co/hg3LR9tcyn. @nsitharaman @DefenceMinIndia @DRDO_India @MIB_India @PIB_India
— A. Bharat Bhushan Babu (@SpokespersonMoD) April 28, 2018
ഹിന്ദുസ്ഥാന്‍ എയറൊണോട്ടിക്കല് ലിമിറ്റഡ് ആണ് തേജസ് വിമാനം നിര്‍മ്മിച്ചത്. 83 തേജസ് വിമാനങ്ങള്‍ കൂടി വേണമെന്ന ആവശ്യം വ്യോമസേന ഹിന്ദുസ്ഥാന്‍ എയറൊണോട്ടിക്കല് ലിമിറ്റഡിനോട് പറഞ്ഞിട്ടുണ്ട്. ഇതിന് 50,000 കോടി രൂപയാണ് ചിലവ്.
ഗോവയില്‍ നിന്നും വിംഗ് കമാന്‍ഡര്‍ സിദ്ധാര്‍ത്ഥ് സിംഗാണ് തേജസ് വിമാനത്തില്‍ നിന്നും മിസൈല്‍ പരീക്ഷിച്ചത്. പരീക്ഷണം വിജയകരമാക്കിയതില്‍ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന് ഡി.ആര്.ഡി.ഓയെയും മിസൈല്‍ നിര്‍മ്മിക്കാന്‍ സഹായിച്ച മറ്റ് സ്ഥാപനങ്ങളെയും അഭിനന്ദിച്ചു. മിസൈല്‍ പരീക്ഷണം മറ്റൊരു തേജസ് വിമാനത്തില്‍ ഘടിപ്പിച്ചിരുന്ന ക്യാമറയുപയോഗിച്ച് നിരീക്ഷിച്ചിരുന്നു.
Discussion about this post