മലയാളം സിനിമയിലെ മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തിന്റെ കൂടി ഭാഗമാവുകയാണ് മോഹന്‍ലാല്‍. ഇത്തവണ മോഹന്‍ലാല്‍ വരുന്നത് കുഞ്ഞാലി മരയ്ക്കാറായിട്ടാണ്. ‘കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശനാണ്. കുഞ്ഞാലി മരയ്ക്കാറിനെപ്പറ്റി ഒരു ചിത്രമൊരുക്കുക എന്നുള്ളത് തന്റെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണെന്ന് പ്രിയദര്ശന് വ്യക്തമാക്കി.
ഏകദേശം നൂറ് കോടി ബജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസ് ആയിരിക്കും. മലയാളം കൂടാതെ ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലെ താരങ്ങളും ബ്രിട്ടീഷ് അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാകും.
നാല് കുഞ്ഞാലി മരയ്ക്കാര്‍മാര്‍ ഉണ്ടെന്നാണ് ചരിത്രം പറയുന്നത്. അതില്‍ നാലാമത്തെ കുഞ്ഞാലി മരയ്ക്കാരുടെ കഥയാണ് ചിത്രമാക്കുന്നത്.
അതേസമയം മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും കുഞ്ഞാലി മരയ്ക്കാരുടെ കഥ ചിത്രമാക്കുന്നുണ്ട്. ആ ചിത്രത്തിന്റെ നിര്‍മ്മാണം തുടങ്ങാന്‍ വൈകുന്നത് മൂലമാണ് താന്‍ ഈ ചിത്രവുമായി മുന്നോട്ട് പോകുന്നതെന്ന് പ്രിയദര്ശന് നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post