പൊതുപ്രവര്‍ത്തക അശ്വതി ജ്വാലക്കെതിരെ പണം തട്ടിപ്പുകേസില്‍ അന്വേഷണം നടത്താനുള്ള ഡിജിപിയുടെ നിര്‍ദ്ദേശത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയരുന്നു. വിദേശ വനിത ലീഗയെ അന്വേഷിക്കുന്നതില്‍ പോലിസ് നടത്തിയ വീഴ്ച സമൂഹമധ്യത്തില്‍ തുറന്നു കാട്ടിയതിനെതി പിണറായി സര്‍ക്കാര്‍ നടത്തു പ്രതികാരമാണ് അശ്വതിക്കെതിരെ ഉള്ള നടപടി എന്നാണ് വിലയിരുത്തല്‍. നേരത്തെ ലിഗയെ കാണാതായി എന്ന് പരാതി പറയാനെത്തിയപ്പോള്‍ ഡിജിപി ലിഗയുടെ ബന്ധുക്കള്‍ക്ക് നേരെ ആക്രോശിച്ചുവെന്നും, മുഖ്യമന്ത്രി കാണാന്‍ അനുമതി നല്‍കാത്തത് വേദനിപ്പിച്ചുവെന്നും അശ്വതി ജ്വാല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി തന്നെ ഇക്കാര്യം നിഷേധിച്ചുവെങ്കിലും അശ്വതിയുടെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനും പോലിസ് വകുപ്പിനും ഉണ്ടാക്കിയ നാണക്കേട് ചെറുതല്ല. ഇതിന്റെ പക തീര്‍ക്കാനാണ് വസ്തുതയുടെ അടിസ്ഥാനമില്ലാതെ കോവളം സ്വദേശിയായ ഒരാള്‍ നല്കിയ പരാതിയില്‍ അന്വേഷണത്തിന് ഡിജിപി തന്നെ നിര്‍ദ്ദേശം നല്‍കിയത് എന്നാണ് ആരോപണം.
നേരത്തെ അവര്‍ തന്നോടു പറഞ്ഞിരുന്നെങ്കില്‍ എടുത്തുകൊണ്ടു പോയി മുഖ്യമന്ത്രിയെ കാണിച്ചേനെ എന്ന അധിക്ഷേപകരമായ പ്രസ്താവന മന്ത്രി കടകംപള്ളി സുരേന്ദ്രന് നടത്തിയതായി പരാതി ഉയര്‍ന്നിരുന്നു. വിമര്‍ശിക്കുന്നവരെ എല്ലാം വായടപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ അധികാരവും പോലിസിനെയും ഉപയോഗിക്കുകയാണ് എന്നാണ് ഉയരുന്ന ആക്ഷേപം.
താന്‍ തട്ടിപ്പു നടത്തിയെന്ന പരാതി വസ്തുത വിരുദ്ധമാണെന്ന് ലിഗയുടെ സഹോദരി ഏലിസയുടെ സാന്നിധ്യത്തില്‍ അശ്വതി ജ്വാല വ്യക്തമാക്കിയിരുന്നു.
https://www.facebook.com/SajithMohanDa/posts/1699308040105474
https://www.facebook.com/sreela.pillai.7/posts/1739942846052434
https://www.facebook.com/ranjutnr/posts/10210506816657065
https://www.facebook.com/achu.nair.908/videos/1007411442740873/?hc_location=ufi
Discussion about this post