ഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനെക്കുറിച്ച് കേരളം നടത്തുന്ന സാധ്യതാപഠനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചു. കേരളത്തിന്റെ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.
കേരള എഞ്ചിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (കെറി) മേല്‍നോട്ടത്തിലാണ് പുതിയ അണക്കെട്ടിനെക്കുറിച്ച് സാധ്യതാ പഠനം നടത്തുന്നത്.
നേരത്തെ മുല്ലപ്പെരിയാറില്‍ നിലവിലുള്ള അണക്കെട്ട് സുരക്ഷിതമാണെന്ന് ചൂണ്ടിക്കാട്ടി പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. അതേസമയം പുതിയ അണക്കെട്ടിന്റെ നിര്‍മാണത്തിനായി പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേരളത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിരുന്നു.
Discussion about this post