ചൈനയുടെ തദ്ദേശ സാമൂഹ്യ മാധ്യമമായ വൈബോയില്‍ അക്കൗണ്ട് തുറന്നതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചെനീസ് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ പ്രശംസ. 42,170 പേര് ഇതിനോടകം മോദിയുടെ അക്കൗണ്ട് പിന്തുടരുന്നുണ്ട്. മെയ് 14ന് നടത്താനിരിക്കുന്ന ചൈനാ സന്ദര്‍ശനത്തിനു മുന്നോടിയായാണ് മെയ് 5നു മോദി വൈബോ അക്കൗണ്ട് തുറന്നത്. 500 ദശലക്ഷത്തിലേറെ വൈബോ ഉപയോക്താക്കളാണ് ചൈനയിലുള്ളത്. ചിലര്‍ മോദിയെ തങ്ങളുടെ നഗരത്തിലേയ്ക്കു വൈബോയിലൂടെ സ്വാഗതം ചെയ്തു. ട്വിറ്ററിലും ഫേസ്ബുക്കിലുമായി മുമ്പും ചൈനീസ് സന്ദേശങ്ങള്‍ പോസ്റ്റു ചെയ്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു ചൈനീസ് സോഷ്യല്‍ മീഡിയയില്‍ മോദി പ്രത്യക്ഷപ്പെടുന്നത്.
Discussion about this post