മട്ടന്നൂരിലെ അയ്യല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ റീത്ത് വെച്ചു. കെഎസ്ആര്‍ടിസിയിലെ ഡ്രൈവറായ എന്‍. സുധീറിന്റെ വീട്ടുവരാന്തയിലാണ് റീത്തു കാണപ്പെട്ടത്. വാഴയിലയിലായിരുന്നു മുല്ലപ്പൂവും തുണിയും കൊണ്ടുണ്ടാക്കിയ റീത്ത് വെച്ചിരുന്നുത്.
റീത്ത് വെക്കുന്നതിന് തലേന്ന് സുധീര്‍ വീട്ടിലുണ്ടായിരുന്നില്ല. പുലര്‍ച്ചെയാണ് റീത്ത് വീട്ടുകാര്‍ കണ്ടത്. ഇതേപ്പറ്റി മട്ടന്നൂര്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.
സമാധാനം നില നില്ക്കുന്ന പ്രദേശത്തു സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നില്ലെന്നും പോലീസ് സംഭവം ഗൗരവത്തോടെ കാണണമെന്നും ബിജെപി മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് രാജന് പുതുക്കുടി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Discussion about this post