ബംഗളൂരു: ബിജെപിക്കെതിരെ പോരാടി അവരെ പരാജയപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ബി.ജെ.പി പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസ് മുക്ത ഭാരതം പോലെ ബി.ജെ.പി മുക്ത ഭാരതം തന്റെ അജണ്ടയിലില്ലെന്നും രാഹുല്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് രാഹുല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
രാജ്യം നരേന്ദ്രമോദിയേയും, ബി.ജെ.പിയേയും ഇനിയും സഹിക്കില്ല ,മറ്റെല്ലാ സ്ഥലത്തുമെന്നത് പോലെ സ്വാഭാവിക പരാജയം ബിജെപിയ്ക്കു കര്ണ്ണാടകയിലുമുണ്ടാകുമെന്ന് രാഹുല്‍ വ്യക്തമാക്കി.
ചണ്ഡീഗഢ്, മധ്യപ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളിലെല്ലം ഇതിന്റെ തുടര്‍ച്ചയുണ്ടാവും. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദി ശരിക്കും അതിന്റെ തിരിച്ചടിയനുഭവിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.
താന്‍ എപ്പോഴും പ്രധാനമന്ത്രി എന്ന പദത്തെ ബഹുമാനിക്കുന്നുവെ്ന്നും അപഹാസ്യപരമായ പ്രസ്താവനകള്‍ എന്റെ ഭാഗത്ത് നിന്നും ഇതുവരെയുണ്ടായിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.
Discussion about this post