കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ് കസ്റ്റഡി മരണവുമായ് ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്പിയായിരുന്ന എ.വി. ജോര്‍ജിനെ ചോദ്യം ചെയ്തു. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ജോര്‍ജിനെ ചോദ്യം ചെയ്തത്. രണ്ട് ദിവസം മുന്‍പാണ് ജോര്‍ജിനെ ചോദ്യം ചെയ്തതെന്നാണ് സൂചന.
എ.വി. ജോര്‍ജിന്റെ കീഴിലുണ്ടായിരുന്ന മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥരായിരുന്നു ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്.വകുപ്പുതലത്തില്‍ എസ്പിക്ക് വീഴ്ച സംഭവിച്ചതായ് അന്വേഷണസംഘത്തിന് വിവരം ലഭിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ചൊവ്വാഴ്ച അറസ്റ്റിലായ പറവൂര്‍ സിഐ ക്രിസ്പിന് സാമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു് ജോര്‍ജിനെ ചോദ്യം ചെയ്തത്. കൂടാതെ ആലുവ ഡിവൈഎസ്പി പ്രഭുല്ലചന്ദ്രനെയും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. ഇയാള്‍ മേല്‍നോട്ട ചുമതലയില്‍ വീഴ്ച വരുത്തയോ എന്നാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിച്ചത്. സംഭവത്തെ തുടര്‍ന്ന് തൃശ്ശൂര്‍ പോലീസ് അക്കാദമിയിലേക്ക് എവി ജോര്‍ജിനെ സ്ഥലം മാറ്റിയിരുന്നു
Discussion about this post