തിരുവനന്തപുരം: ദൈവത്തിന്റെ പേര് പറഞ്ഞ് ആറന്മുള വിമാനത്താവളത്തെ എതിര്‍ക്കുന്നതില്‍ വിരോധാഭാസമുണ്ടെന്ന് പ്രമുഖ എഴുത്തുകാരന്‍ സക്കറിയ. ആറന്മുള ക്ഷേത്രത്തെ കേന്ദ്രീകരിച്ച് ഉയരുന്ന ആരോപണങ്ങളും അടിസ്ഥാനരഹിതമാണെും വിമാനത്താവളം ക്ഷേത്രത്തെ ഒരുവിധത്തിലും ബാധിക്കില്ലെന്നും സക്കറിയ ആരോപിച്ചു .ആറന്മുള വിമാനത്താവളത്തിനെതിരായി, സുഗതകുമാരിയുടെയും ചില സാംസ്‌കാരിക നായകന്മാരുടെയും നേതൃത്വത്തില്‍ നടക്കുന്ന സമരം അനാവശ്യമാണെന്ന്
സങ്കുചിതമായ പ്രാദേശിക താത്പര്യങ്ങള്‍ക്കുവേണ്ടിയും ഇടുങ്ങിയതും ജീര്‍ണിച്ചതുമായ വര്‍ഗ്ഗീയ അജന്‍ഡകള്‍ ലക്ഷ്യമിട്ടുമാണ് പ്രതിഷേധം ഉയരുന്നത്. കൊച്ചി വിമാനത്താവളത്തിനെതിരെ ആദ്യമുയര്‍ന്ന പ്രതിഷേധങ്ങള്‍ പിന്നീട് കെട്ടടങ്ങി. പ്രതിഷേധിക്കാന്‍ രംഗത്തുണ്ടായിരുന്ന വി.എസ്.അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരായി എത്തി. തങ്ങളുടെ ശവശരീരങ്ങള്‍ക്കുമീതെ മാത്രമേ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങൂ എന്ന് പ്രഖ്യാപിച്ച വി.എസ്. അടക്കമുള്ളവര്‍ ഇതിനകം ആയിരം തവണയെങ്കിലും നെടുമ്പാശ്ശേരിയില്‍ വിമാനം കയറുകയും ഇറങ്ങുകയും ചെയ്തതായി സക്കറിയ പറഞ്ഞു. ഇത്തരം മനുഷ്യരാണ് ആറന്മുളയിലും നിറഞ്ഞുനില്ക്കുന്നത്.
2013 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ നെടുമ്പാശ്ശേരി വിമാനത്താവളം ഉപയോഗിച്ചത് 40 ലക്ഷത്തിലേറെ യാത്രികരായിരുന്നെങ്കില്‍ 2014ല്‍ ഇതേ കാലഘട്ടത്തിലത് 48 ലക്ഷത്തോളമായി ഉയര്‍ന്നത് വിമാനത്താവളത്തിനുള്ള ജനപിന്തുണയാണ് വെളിപ്പെടുത്തുന്നത്. ഇതേ മാതൃകയില്‍ ആറന്മുള വിമാനത്താവളവും പൊതു സ്വീകാര്യത കൈവരിക്കും.
ആറന്മുള വിമാനത്താവളത്തിന്റെ ഏറ്റവും വലിയ ഗുണഭോക്തളായി മാറുക ശബരിമലഭക്തരാണ്. ശബരിമല സീസണില്‍ ഒരുപക്ഷേ, അവര്‍ക്കായി മാത്രം വിമാനത്താവളം ഉഴിഞ്ഞുവെക്കേണ്ടി വന്നേക്കാം. മധ്യകേരളത്തിന്റെ സാമ്പത്തികഭദ്രതയ്ക്ക് ആറന്മുള വിമാനത്താവളം അടിത്തറപാകും. വിമാനത്താവളത്തിനുവേണ്ടി കുടിയൊഴിപ്പിക്കല്‍ വേണ്ടിവരില്ല. വനഭൂമിയോ പാരിസ്ഥികപ്രാധാന്യമുള്ള ഭൂമിയോ പരിസരപ്രദേശത്തില്ല. ആറന്മുള ക്ഷേത്രം പദ്ധതിപ്രദേശത്തുനിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ്. വിമാനങ്ങള്‍ ആരാധനാലയങ്ങള്‍ക്ക് മുകളിലൂടെ പറന്നുകൂടായെന്ന നിയമം ലോകത്തൊരിടത്തുമില്ല സക്കറിയ പറഞ്ഞു.
Discussion about this post