അലീഗഢ് മുസ്ലീം സര്‍വ്വകലാശാലയിലുള്ള മുഹമ്മദ് അലി ജിന്നയുടെ ചിത്രത്തിന്റെ പേരിലുണ്ടായ വിവാദത്തില്‍ ‘ആസാദി’ (സ്വാതന്ത്ര്യം) മുദ്രാവാക്യം ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ വിളിച്ചു. ഡല്‍ഹിയിലെ ജെ.എന്‍.യുവിലും ഇതേ രീതിയിലുള്ള മുദ്രാവാക്യങ്ങള്‍ പണ്ട് ഉയര്‍ന്നിരുന്നു.
അലീഗഢ് മുസ്ലീം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന് ഓഫീസിലാണ് മുഹമ്മദ് അലി ജിന്നയുടെ ചിത്രമുള്ളത്. ഇത് നീക്കം ചെയ്യണമെന്ന ആവശ്യവുമായി പല സംഘടനകളും മുന്നോട്ട് വന്നിരുന്നു. എന്ത് കൊണ്ട് ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നുവെന്ന് ചോദിച്ച് സ്ഥലത്തെ ബി.ജെ.പി എം.പിയായ സതീഷ് ഗൗതം സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലര്‍ക്ക് കത്തയച്ചിരുന്നു. ജിന്ന സര്‍വ്വകലാശാലയുടെ സ്ഥാപകരില്‍ ഒരാളായിരുന്നെന്നും ഇവരുടെ ചിത്രങ്ങള്‍ പ്രദര്ശിപ്പിക്കാറുമുണ്ടെന്നായിരുന്നു സര്‍വ്വകലാശാലയുടെ വിശദീകരണം.
അതേസമയം ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവും നടന്നിരുന്നു. ഇതില്‍ പോലീസുദ്യോഗ്സഥരടക്കം 40ഓളം പേര്‍ക്ക് പരിക്ക് പറ്റി. റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെ 5 സംഘങ്ങളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സ്ഥലത്ത് നിരോധനാജ്ഞയും നിലവില്‍ വന്നിട്ടുണ്ട്. ഇന്റര്‍നെറ്റ് കണക്ഷനും സ്ഥലത്ത് നിര്‍ത്തലാക്കി.
ഈ പശ്ചാത്തലത്തിലാണ് ഇവിടെ ‘ആസാദി’ മുദ്രാവാക്യം ഉയര്‍ന്ന് വന്നത്. ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലയ്ക്ക് പുറത്ത് നിന്ന് കൈകള്‍ കൊട്ടിക്കൊണ്ടായിരുന്നു മുദ്രാവാക്യം വിളിച്ചത്.
ഇന്ത്യയുടെ വിഭജനത്തിന് വേണ്ടി പ്രവര്‍ത്തിച്ച മുഹമ്മദ് അലി ജിന്നയുടെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ പാടില്ലായെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
https://www.youtube.com/watch?v=hYSaD8VZ3eY
Discussion about this post