കോണ്‍ഗ്രസ് വോട്ടു ബാങ്കിനെ പ്രീണിപ്പിക്കാനാണ് ജിന്നയെ പുകഴ്ത്തുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മണി ശങ്കര്‍ അയ്യറിനെ പോലെയുള്ള കോണ്‍ഗ്രസ് നേതാക്കാള്‍ മുഹമ്മദലി ജിന്നയെ പുകഴ്ത്തുന്നത് ഇതു കൊണ്ടാണെന്നും അമിത് ഷാ പറഞ്ഞു. ന്യൂനപക്ഷ പ്രീണനം സംബന്ധിച്ച പ്രധാനമന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് രാഹുല്‍ ഗാന്ധി തയ്യാറാവാത്തത് എന്തുകൊണ്ടാണെന്നും റിപ്പബ്ലിക് ടിവിക്ക് നല്കിയ അഭിമുഖത്തില്‍ അമിത് ഷാ ചോദിച്ചു.
കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ പിന്തുണക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു
ബിജെപി കര്‍ണാടകയില്‍ മികച്ച വിജയം നേടുമെന്നും അമിത് ഷാ പറഞ്ഞു
Discussion about this post