ഇന്ത്യയുടെ സമ്പദ്ഘടന വന്‍ കുതിപ്പിലേക്കെന്ന് യു.എന്‍ റിപ്പോര്‍ട്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 7.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും യു.എന്‍ ദക്ഷിണ ഏഷ്യയില്‍ നടത്തിയ സര്‍വ്വേയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ജി.എസ്.ടി കൊണ്ടുവന്നത് മൂലം തുടക്കത്തില്‍ ചില ബുദ്ധിമുട്ടുകള്‍ സാമ്പത്തിക രംഗത്ത് ഉണ്ടായെങ്കിലും വരും ദിനങ്ങളില്‍ വലിയ കുതിപ്പാണ് ഇന്ത്യ കാഴ്ച വെക്കാന്‍ പോകുന്നത്. ഏഷ്യാ-പസിഫിക് പ്രദേശത്തെ മറ്റ് വികസ്വര രാജ്യങ്ങളുടെ മൊത്തം വളര്‍ച്ച 2018ല്‍ 5.5 ശതമാനമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇന്ത്യയുടെ ജി.എസ്.ടി നികുതി സമ്പ്രദായം ഏഷ്യാ-പസിഫിക് പ്രദേശത്തെ മറ്റ് രാജ്യങ്ങളെ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ വളരെ സങ്കീര്‍ണ്ണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം, ഇന്ധന വിലക്കയറ്റം, മറ്റ് രാജ്യങ്ങളില്‍ സംഭവിച്ച പ്രളയം തുടങ്ങിയവ മൂലമാണ് ഇന്ത്യില്‍ നാണയപ്പെരുപ്പം വര്‍ധിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post