തിരുവനന്തപുരം:ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് എസ്പി ആര്.സുകേശന്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്.
മൊഴിയെടുക്കാന്‍ മാണിയോട് വിജിലന്‍സ് സമയം ചോദിച്ചിരുന്നു. തിരക്കുകള്‍ ഉള്ളതിനാല്‍ സമയവും സ്ഥലവും പിന്നീട് അറിയിക്കാമെന്നാണു വിജിലന്‍സിനെ ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. ഇതിനു പിന്നാലെയാണ് ഇന്നു മൊഴിയെടുത്തത്.
അതേസമയം, ബാര്‍ കോഴ കേസില്‍ ബിജു രമേശ് കോടതിയില്‍ ഹാജരാക്കിയ ശബ്ദരേഖയടങ്ങിയ ഹാര്‍ഡ് ഡിസ്ക് ഫോറന്‍സിക് പരിശോധനയ്ക്കു അയയ്ക്കാന്‍ വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടിട്ടുണ്ട്.
ബിജുരമേശിന്റെ കെ.എല്‍ 01 ബി ബി 7878 കാറില്‍ രാജ്കുമാര് ഉണ്ണിയുമായി കെ.എം. മാണിയുടെ ഔദ്യോഗികവസതിയില്‍ രാവിലെ 6.30ന് എത്തിയെന്നും പണം കൈമാറിയെന്നുമായിരുന്നു ബിജുരമേശിന്റെ െ്രെഡവര്‍ അമ്പിളിയുടെ മൊഴി. മാത്രമല്ല വീടിനകത്ത് കയറി രാജ്കുമാര് ഉണ്ണി പണം അടങ്ങിയ ബാഗ് നല്‍കുന്നത് കണ്ടുവെന്നും അമ്പിളി മൊഴി നല്‍കിയിരുന്നു.
Discussion about this post