Friday, March 5, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

ഫോര്‍ബ്സ് മാസികയുടെ ലോകത്തെ ശക്തരായവരുടെ പട്ടികയില്‍ മോദി ആദ്യ പത്തില്‍

by Brave India Desk
May 9, 2018, 12:08 pm IST
in India
Share on FacebookTweetWhatsAppTelegram

ബിസിനസ് മാഗസിനായ ഫോര്‍ബ്‌സ് പുറത്തിറക്കിയ ലോകത്തെ ശക്തരായവരുടെ പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ പത്ത് പേരുടെ കൂടെ. ഒന്‍പതാം സ്ഥാനത്താണ് മോദി നില്‍ക്കുന്നത്. യു.കെയുടെ പ്രധാനമന്ത്രി തെരേസാ മെയ്, ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍, ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് തുടങ്ങിയവരെക്കാള്‍ മുകളിലാണ് മോദിയുടെ സ്ഥാനം.

യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് തുടങ്ങിയവരുമായി ഔദ്യോഗികമായ സന്ദര്‍ശനങ്ങള്‍ നടത്തിയത് വഴി മോദി തന്റെ ശക്തി വര്‍ധിപ്പിച്ചുവെന്നാണ് ഫോര്‍ബ്‌സ് പറയുന്നത്. 2016ല്‍ കൊണ്ടു വന്ന നോട്ട് നിരോധനത്തെപ്പറ്റിയും മാഗസിനില്‍ പറയുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ വേണ്ടി ആഗോളതലത്തില്‍ മോദിയുടെ പ്രയത്‌നങ്ങളെയും മാഗസിന്‍ പ്രശംസിച്ചിട്ടുണ്ട്.

പട്ടികയില്‍ മോദിയല്ലാതെ മറ്റൊരു ഇന്ത്യന്‍ എന്നുള്ളത് റിലയന്‍സിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനിയാണ്. അദ്ദേഹം 40ാം സ്ഥാനത്താണുള്ളത്.

ധാരാളം ആള്‍ക്കാരുടെ മേല്‍ അധികാരമുണ്ടോ, സാമ്പത്തിക സ്രോതസ്സിന്റെ വലിപ്പം എത്രയാണ്, വിവധ മേഖലകളില്‍ അധികാരമുണ്ടോ, അധികാരം ഉപയോഗിക്കുന്നുണ്ടോ എന്നുള്ള കാര്യങ്ങള്‍ നോക്കിയാണ് പട്ടിക രൂപപ്പെടുത്തിയിട്ടുള്ളത്.

പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങാണ്. കഴിഞ്ഞ കൊല്ലം വരെ ഒന്നാം സ്ഥാനത്ത് നിന്നിരുന്നത് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനായിരുന്നു. അദ്ദേഹത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്‍തള്ളിയാണ് ഷീ ജിന്‍പിങ് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. മാവോ സെതുങിന് ശേഷം ഇത്രയധികം അംഗീകാരം ലഭിച്ച മറ്റൊരു നേതാവ് ചൈനയിലുണ്ടായിട്ടില്ലായെന്ന് മാഗസിനില്‍ പറയുന്നു. ചൈനീസ് ചൈനീസ് ഭരണഘടനയില്‍ മാറ്റം വരുത്തി ഷീ ജിന്‍പിങിനെ ആജീവനാന്തകാലത്തേക്ക് പ്രസഡിന്റാക്കിയ നീക്കത്തെപ്പറ്റിയും മാഗസിനില്‍ പറയുന്നുണ്ട്.

സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിന് ശേഷം ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയതാണ് വ്‌ലാഡിമിര്‍ പുടിന്‍. അദ്ദേഹമാണ് രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്തുള്ളത് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്. അദ്ദേഹത്തിനെതിരെ പല ആരോപണങ്ങളുണ്ടെങ്കിലും ലോകത്തെ ഏറ്റവും വലിയ പ്രതിരോധ ശക്തിയുടെയും സാമ്പത്തിക ശക്തിയുടെയും നേതാവാണ് ട്രംപെന്ന് മാഗസിനില്‍ പറയുന്നു. നാലാം സ്ഥാനത്ത് നില്‍ക്കുന്നത് ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ചലാ മെര്‍ക്കലാണ്. അഞ്ചാം സ്ഥാനത്ത് ആമസോണിന്റെ ചീഫ് ജെഫ് ബെസോസാണ്. ആറാം സ്ഥാനത്ത് ഫ്രാന്‍സിസ് മാര്‍പാപ്പയും ഏഴാം സ്ഥാനത്ത് ബില്‍ ഗേറ്റ്‌സുമാണുള്ളത്.

Tags: narendra modimark zuckerbergforbes magazineVLADIMIR PUTINXi JinpingDonald TrumpAngela MerkelKim Jong UnPrime Minister of IndiaList of powerful people
ShareTweetSendShare

Discussion about this post


Related News

മാവോയിസ്റ്റുകള്‍ക്കു വേണ്ടി സ്‌ഫോടക വസ്തുക്കള്‍ കടത്തി; തെലങ്കാനയില്‍ എട്ട് പേര്‍ അറസ്റ്റില്‍

സുശാന്ത് സിംഗ് ലഹരിമരുന്ന് കേസിലെ 30,000 പേജുള‌ള കുറ്റപത്രം സമര്‍പ്പിച്ച് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ; നടി റിയയും സഹോദരനും ഉള്‍പ്പെടെ പ്രതിപട്ടികയില്‍

മുംബൈയിലെ കറാച്ചി ബേക്കറി പൂട്ടി; പ്രതിഷേധം മൂലമെന്ന് എം എൻ എസ്

അതിർത്തി ഇനി സംഗീതസാന്ദ്രം; കശ്മീരിൽ ആദ്യ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ ആരംഭിച്ച് ഇന്ത്യൻ സൈന്യം

Next Post

'കോണ്‍ഗ്രസ് ജയിച്ചാലും രാഹുലിനും സോണിയയ്ക്കും ഇന്ത്യന്‍ പ്രധാനമന്ത്രിയാകാനാവില്ല'' വൈറലായി സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിശദീകരണം-വീഡിയൊ

Latest News

മാവോയിസ്റ്റുകള്‍ക്കു വേണ്ടി സ്‌ഫോടക വസ്തുക്കള്‍ കടത്തി; തെലങ്കാനയില്‍ എട്ട് പേര്‍ അറസ്റ്റില്‍

ലാവ്‌ലിന്‍ കേസ്; ടി പി നന്ദകുമാര്‍ ഇ ഡിയ്‌ക്ക് മുന്നില്‍ ഹാജരായി

‘ഡോളര്‍ കേസില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കി’; വെളിപ്പെടുത്തലുമായി കസ്റ്റംസ്

സുശാന്ത് സിംഗ് ലഹരിമരുന്ന് കേസിലെ 30,000 പേജുള‌ള കുറ്റപത്രം സമര്‍പ്പിച്ച് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ; നടി റിയയും സഹോദരനും ഉള്‍പ്പെടെ പ്രതിപട്ടികയില്‍

‘ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാർക്കും പങ്ക്‘; നിർണ്ണായക മൊഴി പുറത്ത്

‘ഇ​ഡി​യു​ടെ ഭീ​ഷ​ണി വ​ട​ക്കേ ഇ​ന്ത്യ​യി​ല്‍ മ​തി, ചോ​ദ്യം ചെ​യ്യ​ലി​ന് ആ​രും ഹാ​ജ​രാ​കി​ല്ല’: തോ​മ​സ് ഐ​സ​ക്ക്

പിണറായിയുടെ ചെറുവള്ളി വിമാനത്താവള മോഹം പൊലിയുന്നു; ബിഷപ്പ് യോഹന്നാന്റെ സ്വത്തുക്കൾ മരവിപ്പിക്കാനൊരുങ്ങി ആദായ നികുതി വകുപ്പ്, പദ്ധതി പ്രദേശം ഇനി കേന്ദ്രത്തിന്റെ കൈയ്യിൽ

‘പുതിയ കാലത്തിൽ അമേരിക്കയെ മുന്നോട്ട് നയിക്കുന്നത് ഇന്ത്യൻ വംശജർ‘; നാസയുടെ ചൊവാദൗത്യത്തിന്റെ വിജയത്തിൽ ഇന്ത്യൻ വംശജരെ പ്രശംസിച്ച് ബൈഡൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News