കശ്മീരില്‍ കലാപകാരികളുടെ കല്ലേറില്‍ കൊല്ലപ്പട്ട തമിഴ്നാട് സ്വദേശി തിരുമണിയ്ക്ക് നീതി വേണ്ടേ എന്ന ചോദ്യമുയര്‍ത്തി സോഷ്യല്‍ മീഡിയ. ഏത് വിഷയത്തിലും പ്രതികരണവുമായി ആഞ്ഞടിക്കുന്ന കമലഹാസനും, പ്രകാശ് രാജും ഈ വിഷയത്തില്‍ പ്രതികരിക്കാത്തത് എന്താണെന്നാണ് ഉയരുന്ന ചോദ്യം.
ആസാദി കശ്മീരി വാദം ഉയര്‍ത്തുന്നവര്‍ക്കൊപ്പം വേദി പങ്കിടുന്ന പ്രകാശ് രാജ് തിരമുണി കൊല്ലപ്പെട്ട വിവരം അറിഞ്ഞു കാണാന്‍ വഴിയില്ല. ഉമര്‍ ഖാലിദിനെ പോലുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അത് പറഞ്ഞു കൊടുത്തു കാണില്ല എന്നാണ് പരിഹാസം.
ഹിന്ദു വിരുദ്ധത മുഖ മുദ്രയാക്കിയ കമല്‍ഹാസനും, പ്രകാശ് രാജും തിരുമണിയുടേയും, തിരുമണിയെ കൊന്നവരുടേയും മതം നോക്കി മൗനം പാലിക്കുന്നത് ശരിയല്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. വിനോദസഞ്ചാരത്തിന് പോയ ചെറുപ്പക്കാരനെ കല്ലെറിഞ്ഞ കൊന്നാല്‍ ഉണരുന്ന ബുദ്ധിജീവികളൊന്നും ഇവിടെയില്ല എന്ന് ആര്‍ക്കാണ് അറിയാത്തതെന്നും ചിലര്‍ ചോദിക്കുന്നു.
കഴിഞ്ഞ ദിവസമാണ് കശ്മീരില്‍ കലാപകാരികളുടെ കല്ലേറിയില്‍ ചെന്നൈ സ്വദേശി കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മലയാളികളായ ടൂറിസ്റ്റുകള്‍ക്കും പരിക്കേറ്റിരുന്നു. കശ്മീരിലെ വിനോദസഞ്ചാര മേഖലയെ തകര്‍ത്ത് അവിടുത്തെ ജനങ്ങളെ പട്ടിണിയിലാക്കി തങ്ങള്‍ക്കൊപ്പം കൂട്ടാനമുള്ള പാക് സംഘടനകളുടെ അജണ്ടയാണ് അവിടെ നാട്ടുകാര്‍ എന്ന പേരില്‍ കലാപകാരികള്‍ നടപ്പാക്കുന്നത്. സൈന്യത്തിന് നേരെയുള്ള ആക്രമണത്തെ ന്യായീകരിക്കുന്ന രാജ്യത്തെ ഇടതു പക്ഷ ബുദ്ധിജീവി പ്രസ്ഥാനങ്ങള്‍ക്ക് തിരുമണിയുടെ മരണം ഞെട്ടലുണ്ടാക്കാന്‍ സാധ്യതയില്ലല്ലോ എന്നും ചിലര്‍ പരിഹസിക്കുന്നു.
എന്താണ് ആരും #തിരുമണിക്കൊപ്പം എന്ന് പോസ്റ്റ് ഇടാത്തത്..,
എന്താണ് ആരും ഡിപി മാറ്റാത്തത്..
അതിന് വേണ്ട ചേരുവകള്‍ എല്ലാം ഉണ്ടായിട്ടും…എന്നാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന ചോദ്യം.
Discussion about this post