സമസ്ത കേരള ജംയത്തുള്‍ ഉലമയുടെ കീഴിലുള്ള മതവദ്യാഭ്യാസ ബോര്‍ഡ് പുറത്തിറക്കിയ മദ്രസാ പാഠപുസ്തകത്തില്‍ നിസ്ക്കരിക്കാത്തവര്‍ കൊല്ലപ്പെടേണ്ടവരാണെന്ന് പരാമര്‍ശിക്കുന്ന ചോദ്യ ഭാഗം ഉള്‍പ്പെടുത്തിയത് വിവാദമാകുന്നു. അഞ്ചാം ക്ലാസിലെ പാഠപുസ്തകമായ കിത്താബുല്‍ ഫിക്കിലാണ് കുട്ടികളെ കൊലപാതകികളാക്കുന്ന തരത്തിലുള്ള പാഠ്യ രീതിയുള്ളതെന്നാണ് ആക്ഷേപം. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാവാണ് വിഷയം ഫേസ്ബുക്ക് ലൈവിലൂടെ പുറത്ത് വിട്ടത്.
നിസ്ക്കാരത്തിന്റെ മഹത്വം പഠിപ്പിക്കുന്ന ഭാഗത്ത് കൃത്യ സമയത്ത് നിസ്ക്കരിക്കാത്തവര്‍ക്ക് സര്‍വ്വനാശം ഉണ്ടാകുമെന്ന് വിശദീകരിക്കുന്നു. ഇതേ തുടര്‍ന്ന് ചോദ്യം വരുന്ന ഭാഗത്ത് ഇവര്‍ കൊല്ലപ്പേടേണ്ടവരാണ് ആര് എന്ന ചോദ്യം ഉള്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. നിസ്ക്കരിക്കാത്തവരും കൃത്യസമയത്ത് നിസ്ക്കരിക്കാത്തവരും കൊലചെയ്യപ്പെടേണ്ടവരാണ് എന്ന് കുട്ടികളെ പഠിപ്പിക്കുന്ന ഇത്തരം പുസ്തകങ്ങള്‍ പുറത്തിറക്കിയവര്‍ക്കെതിരെ നടപടി വേണമെന്ന് രക്ഷിതാവ് ആവശ്യപ്പെടുന്നു.
അപ്പോഴും ഇപ്പോഴുമായി നിസ്ക്കരിക്കുന്ന തന്നെ പോലെയുള്ളവരെ കൊല്ലണമെന്നാണോ ഇവര്‍ മക്കളെ പഠിപ്പിക്കുന്നതെന്നും രക്ഷിതാവ് ചോദിക്കുന്നു.
വാപ്പാനേ കൊല്ലാം എന്നാണോ ഉസ്താദുമാര്‍ മദ്രസകളില്‍ പഠിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ഇത്തരം പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും, മതപഠാപുസ്തകങ്ങള് വിശദമായ പരിശോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനം വേണമെന്നും രക്ഷിതാവ് ആവശ്യപ്പെടുന്നു.
ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് വീഡിയൊ ഇതിനകം വിവിധ ഗ്രൂപ്പുകളില്‍ സജീവമായി പ്രചരിക്കുന്നുണ്ട്
Discussion about this post