ഡല്‍ഹി; കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് രവിശങ്കര്‍ അയ്യരുടെ വിഡി സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ പൗത്രന് രജ്ഞിത്ത് സവര്‍ക്കര്‍. ദ്വിരാഷ്ട്ര വാദം ആദ്യമായി മുന്നോട്ട് വച്ചത് ഹിന്ദുമഹാസഭ നേതാവായിരുന്ന സവര്‍ക്കര്‍ ആയിരുന്നുവെന്ന മണിശങ്കറുടെ പരാമര്‍ശത്തിന് എതിരെയാണ് രജ്ഞിത് സവര്‍ക്കര്‍ രംഗത്തെത്തിയിരിക്കുന്നത്. ഈ പരാമര്‍ശം അടിസ്ഥആന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന സവര്‍ക്കര്‍ ദ്വിരാഷ്ട്ര വാദത്തെ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ഇത്തരത്തിലുള്ള വാസ്തവ വിരുദ്ധമായ പ്രസ്താവനകള്‍ നടത്തുന്നത് കണ്ടപ്പോള്‍ മണിശങ്കര്‍ അയ്യരുടെ മാനസിക നില തെറ്റിയെന്നാണ് കരുതിയിരുന്നത്. എന്നാല്‍ മനപൂര്‍വം പറയുന്നതാണെന്ന് ഇപ്പോഴാണ് മനസിലാക്കിയത്.
ലാഹോറില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെ സവര്‍ക്കറാണ് ദ്വിരാഷ്ട്ര വാദം ആദ്യമായി മുന്നോട്ട് വച്ചതെന്ന വിവാദ പരാമര്‍ശം മണിശങ്കര്‍ അയ്യര്‍ നടത്തിയത്.എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് സ്വാതന്ത്ര്യവീര്‍ സവര്‍ക്കര്‍ രാഷ്ട്രീയ സ്മാരക് വര്‍ക്കിങ് പ്രസിഡന്റ് കൂടിയായ രജ്ഞിത്ത് സവര്‍ക്കര്‍.
Discussion about this post