ഛത്തീസ്ഗഢിലെ രാജ്നന്ദ്ഗാവ് ജില്ലയിലെ നക്സലുകളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നു. ജില്ലയിലെ ബകര്കട്ടയിലെ ബൂട്ടാകസ പ്രദേശത്തെ വനത്തിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.
പോലീസും, ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും (ഐ.ടി.ബി.പി), സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും (എസ്.ടി.എഫ്), ഹാക് ഫോഴ്സും ചേര്‍ന്നാണ് ആക്രമണം നടത്തുന്നത്.
സംഘര്‍ഷത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലായെന്ന് എ.എസ്.പി വായ്പി സിംഗ് വ്യക്തമാക്കി. അതേസമയം സുരക്ഷാ സേനാംഗങ്ങളെല്ലാവരും സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ട് ദിവസം മുമ്പ് രാജ്നന്ദ് ഗാവിലെ ഗണ്ടയി പ്രദേശത്തെ രണ്ട് ഗ്രാമവാസികളെ നക്സലുകള്‍ വധിച്ചിരുന്നു.
Discussion about this post