ഇന്ധന വില രാജ്യത്ത് കുറഞ്ഞെങ്കിലും കേരളത്തില്‍ കൂടും. പെട്രോളിന്റെയും ഡീസലിന്റെയും വില്പനനികുതി കൂട്ടാന്‍ സംസ്ഥാന വാണിജ്യനികുതി വകുപ്പ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ശുപാര്‍ശ അംഗീകരിച്ചാല്‍ പെട്രോളിന് ലിറ്ററിന് 40 പൈസയും ഡീസലിന് 25 പൈസയും കൂടുമെന്നാണ് സൂചന.
നവംബറിന് ശേഷം ഇത് നാലാം തവണയാണ് കേരളം പെട്രോളിനും ഡീസലിനും നികുതി കൂട്ടുന്നത്. ഏറ്റവും ഒടുവില്‍ ജനവരി രണ്ടിന് നികുതി കൂട്ടിയപ്പോള്‍ പെട്രോളിന് 58 പൈസയും ഡീസലിന് 44 പൈസയും കൂടിയിരുന്നു. കേന്ദ്രസര്‍ക്കാരും നാല് തവണ നികുതി കൂട്ടി. ഈ സാഹചര്യത്തില്‍ ആണ്
ആഗോള വിപണിയില്‍ എണ്ണ വില കുത്തനെ കുറവുണ്ടായിട്ടും ജനങ്ങള്‍ക്ക് ഇതിന്റെ കാര്യമായ ഫലം കിട്ടാത്തത്.
Discussion about this post