മാഹിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മറ്റിയംഗം എവി ഗോവിന്ദന്. മാഹിയില്‍ നടന്നത് ആര്‍എസ്എസിന്റെ ആസൂത്രിത കൊലപാതകമാണെന്ന് പറഞ്ഞ എം വി ഗോവിന്ദന്. കൊലപാതകത്തെയും പ്രതികരണത്തെയും രണ്ടായി കാണണമെന്ന് വിശദീകരിച്ചു. ആര്‍എസ്എസ് കൊലപാതകത്തോടുള്ള സിപിഎമ്മിന്റെസ്വാഭാവികമായ പ്രതികരണം മാത്രമാണ്. മാധ്യമങ്ങള്‍ കൊലപാതകത്തെ കാണാതെ പ്രതികരണത്തെ പര്വതീകരിക്കാന് ശ്രമിക്കുകയാണെന്നും എം വി ഗോവിന്ദന് മനോരമ ന്യൂസിന്റെ അഭിമുഖ പരിപാടിയില്‍ പറഞ്ഞു.നേരത്തെ ഇങ്ങോട്ടടിച്ചാല്‍ തിരിച്ചടിക്കുമെന്ന മന്ത്രി എ.കെ ബാലന്റെ പ്രസ്താവനയും വിവാദമായിരുന്നു
എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസിനെതിരെയും എം വി ഗോവിന്ദന് ആഞ്ഞടിച്ചു. ബിഡിജെഎസിന്റേത് അവസരവാദ നിലപാടാണ്. സ്ഥാനമാനങ്ങള്‍ക്കനുസരിച്ച് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് ബിഡിജെഎസ്.
ബിഡിജെഎസിന്റെ രാഷ്ട്രീയ ഭാവി അപകടത്തിലാണ്. ബിഡിജെഎസിനെ പ്രകോപിപ്പിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ പ്രകോപ്പിക്കണമെന്ന് തീരുമാനിച്ചാല്‍ അതിനൊരു മടിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post