പാരീസ്: സെന്‍ട്രല്‍ പാരീസിലെ ഓപറ ഹൗസിന് സമീപം ഐഎസ് ഭീകരന് നടത്തിയ കത്തിയാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസ് അക്രമിയെ വെടിവെച്ചു കൊന്നു. പൊലീസ് ഇയാളെ തടയാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് വെടിവെച്ച് കൊല്ലുകയായിരുന്നു.
ആക്രമിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 29 വയസുള്ള ആളാണ് അക്രമിയുടെ കുത്തേറ്റ് മരിച്ചത്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. വഴിയാത്രക്കാരെ ലക്ഷ്യമിട്ട അക്രമി കത്തിവീശുകയായിരുന്നു. ഐഎസ് പ്രവര്‍ത്തകനാണ് ഇയാളെന്നാണ് പോലിസ് പറയുന്നത്.
Discussion about this post