മലപ്പുറം: ചട്ടം ലംഘിച്ച് നിര്മ്മിച്ചുവെന്നാരോപണമുയര്ന്ന പിവി അന്‍വര്‍ എംഎല്‍എയുടെ പിവിആര്‍ പാര്‍ക്കില്‍ റൈഡ് പൊട്ടി വീണു വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു. ബാലുശ്ശേരി സ്വദേശി റഷീദിന്റെ മകള്‍ നഷ (7) ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ആണ് അപകടമുണ്ടായത്. കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Discussion about this post