കോട്ടയം : ബാര്‍ കോഴ കേസില്‍ കേരളാ കോണ്‍ഗ്രസ് (എം) നേതാവും ധനമന്ത്രിയുമായ കെഎം മാണി രാജിവെക്കാന്‍ തയാറാകുന്നില്ലെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അദ്ദേഹത്തെ പുറത്താക്കാന്‍ തയ്യാറാകണമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു. ജനങ്ങളയും ജനാധിപത്യെത്തയും സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണ്. അന്വേഷണച്ചുമതലയില്‍നിന്ന് എഡിജിപി ജേക്കബ് തോമസിനെ മാറ്റിയ കാര്യത്തില്‍ മന്ത്രി രമേശ് ചെന്നിത്തല ഉരുണ്ടുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എഡിജിപി ജേക്കബ് തോമസിനെ അന്വേഷണച്ചുമതലയില്‍നിന്ന് മാറ്റിയത് കെഎം മാണിയേയും മന്ത്രി കെ ബാബുവിനെയും രക്ഷിക്കാന്‍ വേണ്ടിയാണ്. അന്വേഷണം നിയമപരമായി മുന്നോട്ടുപോയാല്‍ ഇരുവര്‍ക്കുമൊപ്പം മുഖ്യമന്ത്രിയും കുടുങ്ങും. മന്ത്രിമാര്‍ കൂട്ടത്തോടെ കോഴപ്പണം വാങ്ങി കേസ്സുകളില്‍ പ്രതികളായി അന്വേഷണം നേരിടുന്നത് പുതിയ ചരിത്രമാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
മന്ത്രിമാര്‍ക്കെതിരെ മൊഴി നല്‍കിയ ബാര്‍ ഓണേഴ്‌സ് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശും ഡ്രൈവര്‍ അമ്പിളിയും നുണപരിശോധനയ്ക്ക് തയ്യാറായി. എന്നാല്‍ മന്ത്രിമാര്‍ അതിന് തയ്യാറാകുന്നില്ല. ഇതോടെ ബാര്‍ കോഴയിലെ സത്യം ജനങ്ങള്‍ക്ക് മനസ്സിലായെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
Discussion about this post