പത്തനംതിട്ട: പ്രതിരോധ വകുപ്പ് അനുമതി റദ്ദാക്കിയെങ്കിലും പ്രധാന മന്ത്രി അധ്യക്ഷനായ പദ്ധതി നിരീക്ഷണ സമിതി തയ്യാറാക്കിയ അടിയന്തര പ്രാധാന്യമുള്ള വന്‍കിട പദ്ധതികളുടെ കൂട്ടത്തില്‍ ആറന്മുള വിമാനത്താവളവും. പദ്ധതിക്ക് പ്രാധാന്യം നല്‍കണമെന്നുകാട്ടി പ്രോജക്റ്റ് മോണിറ്ററിംഗ് കമ്മിറ്റിക്ക് കേരള സര്‍ക്കാര്‍ ഒരു കത്തുപോലും സമര്‍പ്പിച്ചതായി തെളിവില്ല. കേന്ദ്ര വ്യോമയാന വകുപ്പിന്റെ നോഡല്‍ ഓഫീസറായ അരുണ്‍കുമാറിന്റെ പ്രത്യേക താത്പര്യ പ്രകാരമാണ്, രാജ്യത്ത് അടിയന്തര പ്രാധാന്യമുള്ള 645 പദ്ധതികളില്‍ 148ാം സ്ഥാനത്ത് ആറന്മുള വിമാനത്താവള പദ്ധതി ഇടം പടിച്ചത്.
വിമാനത്താവളത്തിനുള്ള അനുമതി പ്രതിരോധ വകുപ്പ് റദ്ദാക്കിയത് സാങ്കേതികം മാത്രമായതിനാല്‍ പദ്ധതിയെ പൂര്‍ണമായി തടയുന്നില്ല. വ്യോമയാന വകുപ്പിന്റെ അനുമതിയാണ് പ്രധാനം. പുതിയ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ ആരംഭിക്കുന്നതിന് പ്രതിരോധ വകുപ്പിന്റെ അനുമതി നിബന്ധനയല്ല. കൊച്ചിയിലെ ഐ.എന്‍.എസ് ഗരുഡയുടെ പരിശീലന പറക്കല്‍ മേഖലയില്‍ വരുന്നതിനാലാണ് വിമാനത്താവളത്തിന് പ്രതിരോധ വകുപ്പിന്റെ അനുമതി ആവശ്യമായി വന്നത്. കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് വിമാനത്താവളത്തെ പ്രതിരോധ വകുപ്പ് എതിര്‍ത്തിരുന്നു.
Discussion about this post