വാഷിംഗ്ടണ്‍: മുംബയ് ഭീകരാക്രമണത്തെ കുറിച്ച് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പ്രസ്താവന പ്രസിദ്ധികരിച്ച പത്രത്തിന്റെ വിതരണം പാക് സര്‍ക്കാര്‍ തടഞ്ഞു. രാജ്യത്ത് നല്ല പ്രചരണമുള്ള വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്തിരുന്ന ഇംഗ്ലീഷ് മുന്‍ നിര പത്രമായ ഡോണിന്റെ വിതരണമാണ് സര്‍ക്കാര്‍ തടഞ്ഞത്.
മേയ് 12ന് ആയിരുന്നു നവാസ് ഷെറീഫിന്റെ അഭിമുഖം പത്രം പ്രസിദ്ധീകരിച്ചത്. നവാസ് ഷെരീഫുമായുള്ള അഭിമുഖത്തില്‍ പാകിസ്ഥാന്റെ ശക്തമായ സൈനിക സംവിധാനത്തെ അപ്രസക്തമാക്കുന്ന പരാമര്‍ശം നടത്തിയിരുന്നു. ഇതാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റത്തിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് ഇതെന്ന് റിപ്പോര്‍േട്ടഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് സംഘടന അഭിപ്രായപ്പെട്ടു.
Discussion about this post