1984 ലെ സിഖ് വിരുദ്ധ കലാപത്തില്‍ ദുരിതമനുഭവിക്കുന്ന ഓരോ കുടുംബത്തിനും എന്‍ഡിഎ സര്‍ക്കാര്‍ നീതി ലഭ്യമാക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. ഇതിനായി വേണ്ട നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
1984 ലെ കലാപത്തില്‍ സിഖ് സമുദായത്തിന് നേരെയുള്ള കുറ്റകൃത്യങ്ങളില്‍ കുറ്റവാളികളെ ശിക്ഷ വാങ്ങിക്കൊടുക്കും. സിഖ് സമുദായത്തെതിരെ 186 ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ആണ് രജിസറ്റര്‍ ചെയ്തിട്ടുള്ളത്. ഇത് അന്വേഷിക്കാന്‍ ജസ്റ്റിസ് ദിന്‍ഗ്ര കമ്മീഷന് സജീവമായി രംഗത്തുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി എഫ്ഐആറുകള്‍ ഇതിനോടകം തന്നെ വീണ്ടും ഫയല്‍ ചെയ്തതായി അദ്ദേഹം പറഞ്ഞു. ‘സമൂഹത്തിനെതിരായ ഈ കുറ്റകൃത്യത്തിന്റെ മുന്പില് നില്ക്കുന്ന നേതാക്കള്‍ക്ക് നേരെ അറസ്റ്റ് വാറണ്ട് നല്‍കിയിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.
Discussion about this post