മുതിര്‍ന്ന ലഷ്‌ക്കര്‍ ഇ തൊയിബ ഭീകരന്‍ ഇര്‍ഫാനെ ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ തിങ്കളാഴ്ച ലക്‌നൗവില്‍ നിന്നും അറസ്റ്റ് ചെയതു. ബാബറി മസ്ജിദ് തകര്‍ത്തതിന് ശേഷം നടന്ന ട്രെയിന്‍ സ്‌ഫോടനങ്ങളുടെ പിന്നിലും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇയാള്‍ ഇന്ത്യന്‍ മുജ്ജാഹിദ്ദീനിലും ഇര്‍ഫാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിരവധി ഭീകരവാദ കേസുകളില്‍ ഉള്‍പ്പെട്ട ഇര്‍ഫാനെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നതാണ്. എട്ട് വര്‍ഷത്തോളം തടവ് ശിക്ഷ അനുഭവിച്ച ശേഷം പരോളിലിറങ്ങിയ ഇയാള്‍ പിന്നീട് ഒളിവില്‍ പോകുകയായിരുന്നു
Discussion about this post