ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന ആരോപണവുമായി ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പ രംഗത്തെത്തി. മണഗുളി ഗ്രാമത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വിവിപാറ്റ് മെഷിനുകള്‍ കണ്ടെത്തിയത് ഇതിന് തെളിവാണെന്ന് യെദ്യൂരപ്പ പറഞ്ഞു.
ക്രമക്കേട് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ക്രമക്കേട് നടന്നിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. കണ്ടെത്തിയത് യൂണിക് ഇലക്ട്രോണിക് ട്രാക്കിംഗ് നമ്പര്‍ ഇല്ലാത്ത പെട്ടികളാണെന്നും ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റേത് അല്ലെന്നുമാണ് വിശദീകരണം. സംഭവത്തില്‍ ഗൗരവമായ അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post