ഡല്‍ഹി; ഇന്ധന വിലവര്‍ദ്ധന നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നു. ഇതിനായി എണ്ണക്കമ്പനി മേധാവികളുമായി പെട്രോളിയം മന്ത്രി കൂടിക്കാഴ്ച നടത്തും. നികുതി കുറയ്ക്കണമെന്ന ശുപാര്‍ശ ധനമന്ത്രാലയത്തിന് നല്‍കും. ഇത് പരിഗണിച്ച് നാളെ മുതല്‍ വില കുറഞ്ഞേക്കും.
കര്‍ണാടക തെരഞ്ഞെടുപ്പുമായ് ബന്ധപ്പെട്ട് 19 ദിവസത്തോളം ഇന്ധനവില പരിഷ്കരണം നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് എണ്ണക്കമ്പനികള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ തുടര്‍ച്ചയായി വിലകൂട്ടുകയാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. എന്നാല്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ ഉയരുന്നതാണ് ഇന്ത്യയിലും ഇന്ധനവില കൂട്ടുന്നതിന് കാരണമായി എണ്ണക്കമ്പനികള്‍ പറയുന്നത്.
കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായ ഒന്‍പതാം ദിവസും ഇന്ധനവില കൂടിയിരുന്നു. സംസ്ഥാനത്ത് ഇന്ന് ചരിത്രത്തിലാദ്യമായി പെട്രോള്‍ 81 രൂപ കടന്നിരുന്നു.പെട്രോളിന് 31 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 81 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 73 രൂപ 88 പൈസ..
Discussion about this post