കാഞ്ഞിരപ്പള്ളി:കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജെസ്നയുടെ തിരോധാനത്തില്‍ ഉന്നതതല ഏജന്‍സിക്ക് അന്വേഷണം കൈമാറിയില്ലെങ്കില്‍ സമരം നടത്താന്‍ തീരുമാനം. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറലുമായ ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍. ജെസ്നയെ കാണാതായി രണ്ടു മാസം പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍ നിലപാട് കടുപ്പിക്കുന്നത്.
പെണ്മക്കളുള്ള മാതാപിതാക്കളെല്ലാവരും ആശങ്കയോടെയാണ് ഈ സംഭവത്തെ നോക്കിക്കാണുന്നത്. രണ്ടുമാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താത്ത സാഹചര്യം മുന്‍നിര്‍ത്തി അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് അദ്ദേഹം പറഞ്ഞു. ഇതു വൈകുംതോറും സമൂഹത്തില്‍ ആശങ്കയും ശക്തമായ പ്രതിഷേധവും രൂപപ്പെട്ടു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post