കശ്മീര്‍: റംസാന് വ്രതാചരണമാസമാണെന്ന പരിഗണനയൊന്നും ഇല്ലാതെ നാട്ടുകാര്‍ക്കെതിരെ ആക്രമണം നടത്തി പാക്കിസ്ഥാന് സൈന്യം. കശ്മീരിലെ അതിര്‍ത്തി മേഖലയായ സാംബ സെക്ടറില്‍ പാക് സേന നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീയടക്കം 4 പ്രദേശവാസികള്‍ കൊല്ലപെട്ടു. മൂന്ന് ബിഎസ്എഫ് ജവാന്മാര് ഉള്‍പ്പെടെ 23 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടി തുടങ്ങിയതോടെ പാക് ആക്രമണം കുറഞ്ഞിട്ടുണ്ട്. ഇതിനിടെ ജമ്മുകാശ്മിരിലെ അനന്തനാഗില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രണത്തില്‍ ഒരു പ്രദേശവാസിക്ക് ഗുരുതരമായി പരുക്കേറ്റു.
റംസാന് കണക്കിലെടുത്ത് ഇന്ത്യന്‍ സൈന്യം കശ്മീരില്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത്തരം പരിഗണനയൊന്നും ഇല്ലാതെ വെടി നിര്‍ത്തല്‍ ലംഘിക്കുകയായിരുന്നു പാക്കിസ്ഥാന്. ഇന്ത്യന്‍ തിരിച്ചടി ശക്തമായതിനെ തുടര്‍ന്ന് വെടി നിര്‍ത്താന്‍ പാക്കിസ്ഥാന് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു അഭ്യര്‍ത്ഥന നടത്തി മണിക്കൂറുകള്‍ക്കകം പാക്കിസ്ഥാന് വെടി നിര്‍ത്തല്‍ ലംഘിച്ചു. കനത്ത തിരിച്ചടിയാണ് അതിര്‍ത്തിയില്‍ പാക്ക് സേനയ്ക്ക് സംഭവിക്കുന്നത്. നിരവധി പാക് ബങ്കറുകള്‍ ഇന്ത്യന്‍ ്ആക്രമണത്തില് തകര്‍ന്നിരുന്നു.
Discussion about this post