വിക്രത്തിന്റെ പുതിയ ചിത്രം സാമി സ്വകയറിന്റെ മോഷന്‍ പോസ്റ്റര്‍ ഇതുവരെ കണ്ടത് മുപ്പതുലക്ഷത്തിലധികം ആളുകള്‍. മോഷന്‍ പോസ്റ്ററില്‍ മാസ്സ് ലുക്കിലാണ് വിക്രം. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ വിക്രമിന്റെ നായികയായി എത്തുന്നത്. സാമിസ്ക്വയര്‍ ജൂണ്‍ 14ന് തീയേറ്ററുകളിലെത്തും.
സാമിയുടെ ആദ്യ ഭാഗം സംവിധാനം ചെയ്ത ഹരി തന്നെയാണ് ഈ സിനിമയും ഒരുക്കിയിരിക്കുന്നത്.ബോബി സിംഹയും ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ളൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത ലുക്കുകളിലാണ് ബോബി സിംഹ എത്തുന്നത്. ഏതാണ്ട് ആറ് മാസത്തെ പ്രയത്നത്തിനൊടുവിലാണ് ബോബി സിംഹയുടെ ലുക്കുകള്‍ ഫൈനലായത്.
വീഡിയൊ-
Discussion about this post