തിരുവനന്തപുരം: കളമശ്ശേരി സെന്റ് പോള്‍സ് കോളേജില്‍ നടന്ന എല്‍ എല്‍ എം പരീക്ഷയില്‍ കോപ്പിയടി ആരോപിക്കപ്പെട്ട തൃശ്ശൂര്‍ റേഞ്ച് ഐജി ടിജെ ജോസിനെ സ്ഥലം മാറ്റി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. പകരം നിയമനം നടത്തിയിട്ടില്ല. സംഭവത്തെക്കുറിച്ച് ക്രൈം ബ്രാഞ്ച് വിശദമായി അന്വേഷിക്കുമെന്നും ഇരുവരും അറിയിച്ചു. ക്രൈം ബ്രാഞ്ച് , സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടി.
Discussion about this post