ഡല്‍ഹി : ദേശിയ ജുഡീഷ്യല്‍ നിയമന കമ്മീഷന് കേസ് കൂടുതല്‍ വിശാലമായ ബഞ്ച് പരിഗണിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ജെഎസ് കെഹര്‍ അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ് തീരുമാനം. മെയിലും ജൂണിലുമായി പ്രൊബേഷന്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ഹൈക്കോടതിയില്‍ അധികമായി നിയമിതരായ ജഡ്ജിമാര്‍ക്ക് 3 മാസം കൂടി തുടരാമെന്നും അഞ്ചംഗ ബെഞ്ച് അറിയിച്ചു. കേസില്‍ അന്തിമ തീരുമാനം എടുക്കുന്നതു വരെയുള്ള താത്കാലിക ക്രമീകരണം എന്ന നിലയിലാണിത്. ദേശിയ ജുഡീഷ്യല്‍ നിയമന കമ്മീഷന്റെ പ്രവര്‍ത്തനങ്ങളുമായി കേന്ദ്രത്തിനു മുന്നോട്ടു പോകാമെന്നും ഇടക്കാല ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കി.
കൊളീജിയം സംവിധാനം ഏര്‍പ്പെടുത്തിയ 1990ലെ 2 വിധികള്‍ പുനര്‍വിചിന്തനത്തിന് വിധേയമാക്കണമെന്നായിരുന്നു കേന്ദ്രം ആവശ്യപ്പെട്ടത്. 9 അംഗ ബഞ്ചിന്റെ വിധി പ്രസ്താവന 5 അംഗ ബഞ്ച് പരിഗണിക്കുന്നതിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രത്തിന്റെ വാദം.
Discussion about this post