ബെല്‍ജിയത്തിലെ ലീജ് നഗരത്തില്‍ ആയിരുന്നു ഭീകരാക്രമണം നടന്നത്. ആക്രമത്തില്‍ രണ്ട് വനിതാ പോലീസുദ്യോഗസ്ഥരുള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നാലു പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അല്ലാഹു അക്ബര്‍ എന്ന് വിളിച്ചുകൊണ്ടായിരുന്നു ഭീകരന് വെടിയുതിര്‍ത്തത് എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ആക്രമണത്തിനിടെ ഒരു സ്ത്രീയെ ബന്ദിയാക്കുകയും ചെയ്തിരുന്നു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക് ജയിലിലടാച്ചിരുന്നയാളായിരുന്നു ഈ ഭീകരന് എന്ന് ബെല്‍ജിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജയിലില്‍ വച്ചാണ് ഇയാള്‍ ഭീകരവാദ ആശയങ്ങളുമായി ബന്ധപ്പെടുന്നത്. പരോളിലിറങ്ങുന്ന സമയത്ത് ആക്രമം നടത്താനായിരുന്നു പദ്ധതി
ലീജ് നഗരത്തിലെ ഒരു കഫേയിലാണ് ആദ്യം വെടിവയ്പ്പുണ്ടായത്. പോലീസുദ്യോഗസ്ഥകളെ പിറകില്‍ നിന്ന് ക്രൂരമായി ആക്രമിയ്ക്കുകയും കത്തികൊണ്ട് കുത്തുകയും ചെയ്ത് കീഴ്പ്പെടുത്തിയ ഇയാള്‍ അവരുടെ തോക്ക് കൈവശപ്പെടുത്തി നിറയൊഴിയ്ക്കുകയായിരുന്നു. അവിടെ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിലിരുന്ന ഇരുപത്തിരണ്ട് വയസ്സുകാരനായ യുവാവിനു നേരേയും ഭീകരവാദികള്‍ വെടിയുതിര്‍ത്തു. ജനങ്ങള്‍ക്ക് നേരേ വെടിയുതിര്‍ക്കുന്ന സമയത്ത് ഇവരെ സായുധസേനാംഗങ്ങള്‍ വളഞ്ഞു. പോലീസിനു നേരേയും വെടിവെപ്പുണ്ടായി. ഇതേ തുടര്‍ന്ന് നാലു പോലീസുകാര്‍ക്ക് പരിക്കേറ്റു.അതിലൊരാളുടെ നില അതീവഗുരുതരമാണ്.
2015നു ശേഷം ബെല്‍ജിയത്തിലും ഫ്രാന്‍സിലും നിരന്തരമായി ഭീകരാക്രമണങ്ങള്‍ തുടരുകയാണ്. അഭയാര്‍ത്ഥികളായി അവിടെയെത്തിയവരും പുതുതായി മതം സ്വീകരിച്ചവരും ഭീകരവാദികളായി മാറുന്നുണ്ട്. ബെല്‍ജിയത്തിനു തൊട്ടടുത്തുള്ള ഫ്രാന്‍സില്‍ ഏതാണ്ട് പതിനയ്യായിരത്തോളമാള്ക്കാരെ ഭീകരവാദികളായി ഗവണ്മെന്റ് കണക്കാകുന്നു. ഇവരെ ചികിത്സിയ്ക്കാനും അക്രമപാതയില്‍ നിന്ന് പിന്തിരിയ്ക്കാനും ഓരോ പ്രവിശ്യയിലും ഭീകരവാദമോചനകേന്ദ്രങ്ങള് തുടങ്ങിയിരിയ്ക്കുകയാണിപ്പോള്.
Discussion about this post