വാര്‍ത്താ മാധ്യമങ്ങള്‍ക്ക് കൊട്ടാന്‍ വഴിയില്‍ കെട്ടിയ ചെണ്ടയല്ല ഞാന്‍ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തെ പരിഹസിച്ച് വിടി ബല്‍റാം എംഎല്‍എ. തൃശ്ശൂര്‍ പൂരത്തിനിടയില്‍ പിണറായി പെരുവനം കുട്ടന് മാകരാരെ അനുമോദിക്കുന്ന ‘ചെണ്ട’ ചിത്രം പോസ്റ്റ് ചെയ്താണ് പിണറായിയെ ബല്‍റാം സറ്റൈലായി ട്രോളിയത്. പോസ്റ്റിന് ഒട്ടേറെ കമന്റുകളും വരുന്നുണ്ട്.
കഴിഞ്ഞ ദിവസം കൊല്ല്ത്ത് നടന്ന് മന്ത്രി സഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ഇടത് മുന്നണി ജില്ലാ കമ്മറ്റി നടകത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിനിടയിലായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ പരാമര്‍ശം. ” കോട്ടയത്ത് കെവിന്റെ മരണത്തില്‍ എസ് ഐക്ക് പറ്റിയത് ഗുരുതര വീഴ്ചയാണ്. പക്ഷേ സംഭവം രാഷ്ട്രീയ വത്കരിക്കാനാണ് ശ്രമം. ചാനല്‍ ലേഖകനോ ലേഖികയ്ക്കോ വിരോധം തീര്‍ക്കാന്‍ വഴിയില്‍ കെട്ടിയ ചെണ്ടയല്ല കേരളത്തിന്റെ മുഖ്യമന്ത്രിയും ഇടത് സര്‍ക്കാരും” എന്നായിരുന്നു പിണറായയുടെ പരാമര്‍ശം.
കെവിന്റ കൊലപാതക കേസില്‍ പോലീസിനെ പ്രതിക്കൂട്ടിലാക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു ഇതാണ് അഭ്യന്തര മന്ത്രി കൂടിയായ പിണറായിയെ രോക്ഷാകുലനാക്കിയത്.
Discussion about this post