കോഴിക്കോട്: സിപിഎമ്മിലേക്കുള്ള പി. മോഹനന്റെ ക്ഷണത്തെ ആര്‍എംപി പുച്ഛത്തോടെ തള്ളുന്നതായി ടിപി ചന്ദ്രശേഖരന്റെ വിധവ കെ.കെ രമ.വേഷം മാറിയാലും പി. മോഹനന്റെ കയ്യിലെ ചോരക്കറ മായില്ല.ടിപിയുടെ ചോര പുരണ്ടവരുമായി ഐക്യത്തിനില്ലെന്നും കെകെ രമ പറഞ്ഞു.പുതിയ നീക്കം ജില്ലാ സെക്രട്ടറിയുടെ കസേര ഉറപ്പിക്കുന്നതിന് വേണ്ടിയാണ്. പി മോഹനന്റെ പ്രസ്താവന കപടനാടകമാണെന്നും കെ.കെ രമ പറഞ്ഞു.
സിപിഎം വിട്ടു പോയവരെ തിരികെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നതായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് പറഞ്ഞിരുന്നു.തിരികെ വരുന്ന പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കും.ടിപി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്നും പി. മോഹനന് പറഞ്ഞു.
Discussion about this post