തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ സ്ഥാനാര്‍ഥിയായി ബിനോയ് വിശ്വത്തെ പാര്‍ട്ടി തീരുമാനിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
ഒഴിവ് വരുന്ന രണ്ടു രാജ്യസഭാ സീറ്റില്‍ സിപിഎമ്മും സിപിഐയും മത്സരിക്കാന്‍ കഴിഞ്ഞ ദിവസം ഇടതു മുന്നണിയില്‍ ധാരണയായിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ ബിനോയ് വിശ്വത്തെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രംഗത്തിറക്കാന്‍ സിപിഐ തീരുമാനിച്ചത്. മൂന്ന് സീറ്റുകളിലാണ് ഒഴിവ് വരുന്നത്. രണ്ട് സീറ്റില്‍ എല്‍ഡിഎഫിനും, ഒരു സീറ്റില്‍ യുഡിഎഫിനും ജയസാധ്യതയുണ്ട്. കോണ്‍ഗ്രസിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി സംബന്ധിച്ച തീരുമാനം ആയിട്ടില്ല.
Discussion about this post